പരിയാരം: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ വ്യാജപ്രചരണവുമായി ചില ലോബികൾ രംഗത്തിറങ്ങിയതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ്. "ഉത്തരമലബാറിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ ഈ ആശുപത്രിയെ തകർക്കാനാണ് ചില ലോബികളുടെ ശ്രമം".


ആശുപത്രിയെ കുറിച്ച് അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് മുന്നറിയിപ്പ് നൽകി. രോഗികളെ തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റാൻ ശ്രമിക്കുന്ന ആംബുലൻസ് സർവീസ് കമ്മീഷൻ ഏജൻ്റുമാർക്കും സ്വകാര്യ ആശുപത്രി ഏജന്റുമാർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രോഗികൾക്ക് അർഹതപ്പെട്ട എല്ലാ സൗജന്യ ചികിത്സ ആനുകൂല്യങ്ങളും പൂർണ്ണമായും കണ്ണുർ ഗവമെഡിക്കൽ കോളേജിൽ ലഭ്യമാണ്. കാസ്പ്, കാരുണ്യ, മെഫിസെപ്, ഇ. സി. എഛ്. എസ് ( മറ്റ് മെഡിക്കൽ കോളേജുകളിൽ ഇത് ലഭ്യമല്ല ), ആരോഗ്യകിരണം, ജനനി സുരക്ഷ യോജന എന്നിങ്ങനെയുള്ള എല്ലാ ആനുകൂല്യങ്ങളും ഇവിടെ നിന്ന് ലഭിക്കുന്നുണ്ട്. എന്നതിനാൽ സ്വകാര്യ ആശുപത്രികളിൽ പോകുന്നതിനേക്കാൾ എത്രയോ മടങ്ങ് രോഗികൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനെ ആശ്രയിച്ചു വരുന്നുണ്ട്. ഇക്കാരണങ്ങളാൽ സ്വാഭാവികമായും പലപ്പോഴും ഐ സി യു, വാർഡുകൾ, സ്പെഷ്യൽ റൂമുകൾ എന്നിവക്ക് ദൗർലഭ്യം നേരിടുന്ന അവസ്ഥ സംജാതമാകാറുണ്ട്. ഇത് മുതലെടുക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന കമ്മീഷൻ ലോബികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ അതീവ ജാഗ്രതയോടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.കെ. സുദീപ് അറിയിച്ചു.ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഈ ലോബിയേ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും, മെഡിക്കൽ കോളേജിൽ എത്തി ചേരുന്നവർക്ക് ഏത് കാര്യങ്ങൾക്കും ബന്ധപ്പെടാൻ ഒ പി കൗണ്ടറിന് സമീപത്തായി തന്നെ കൺട്രോൾ റൂം സൗകര്യമുണ്ടെന്നും അത് ഉപയോഗപ്പെടുത്തണമെന്നും മെഡിക്കൽ സുപ്രണ്ട് കൂട്ടിച്ചേർത്തു.
Hospital Superintendent Dr. K. Sudeep said that some lobbies have come forward with false propaganda against Kannur Government Medical College.